അവധിക്കാല ജോലി: അധ്യാപകർക്ക് ലീവ് സറണ്ടർ ആനുകൂല്യം നൽകണം ചാലക്കുടി: അവധിക്കാലത്ത് പരീക്ഷ ഡ്യൂട്ടി, ഉത്തരക്കടലാസ് മൂല്യനിർണയം, പരിശീലനം തുടങ്ങിയ ജോലികൾ ചെയ്യുന്ന അധ്യാപകർക്കുള്ള ലീവ് സറണ്ടർ ആനുകൂല്യം ഉറപ്പാക്കണമെന്ന് കെ.പി.എസ്.ടി.എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെട്ട് കിടക്കുന്ന അധ്യാപക നിയമനങ്ങൾ ഉടൻ അംഗീകരിക്കണമെന്നും അടുത്ത അധ്യയന വർഷം മുതൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സാജു ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ് എം.ആർ. ആംസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ എം. കുമാർ, നിധിൻ ടോണി, ആന്റോ പി. തട്ടിൽ, ജെഫ്രിൻ ജോർജ്, കെ.വി. സുശീൽ, നെൽസൺ പോൾ, കെ.വി. അജയകുമാർ, പി.എസ്. സൂരജ്, പി.യു. രാഹുൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.