ചു​ട്ടു​പൊ​ള്ളു​ന്ന സൂ​ര്യ​ന് താ​ഴെ തൃ​ശൂ​ർ കു​റ്റൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ ജോ​ലി​യി​ലേ​ർ​പ്പെ​ട്ട ക​ർ​ഷ​ക​ർ

കഠിന കഠോരമീ ചൂട്

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ആ​ര​വ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ജി​ല്ല​യി​ൽ സ​ഹി​ക്കാ​ൻ ക​ഴി​യാ​നാ​വാ​ത്ത ചൂ​ടും. ക​ഴി​ഞ്ഞ ദി​വ​സം 38 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ചി​ല​യി​ട​ങ്ങ​ളി​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

നാ​ടും ന​ഗ​ര​വും പൊ​രി​ഞ്ഞ ചൂ​ടി​ൽ വ​ല​യു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് കൂ​ടു​മെ​ന്ന് ത​ന്നെ​യാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പും ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 40 ഡി​ഗ്രി വ​രെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ചൂ​ട് ക​ന​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.

അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​ക ഏ​ഴ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി നോ​ക്കു​ന്ന​വ​രാ​ണ് ഏ​റെ​യും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണം, പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​ക​ൾ ഒ​ക്കെ ചൂ​ടി​നെ അ​തീ​ജീ​വി​ച്ചാ​ണ് തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ താ​പ​നി​​ല​യേ​ക്കാ​ൾ മൂ​ന്ന് ഡി​​ഗ്രി​വ​രെ ഉ​യ​രാം എ​ന്നും നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഉ​യ​ർ​ന്ന ചൂ​ട് മ​നു​ഷ്യ​രി​ൽ പ​ല ത​ര​ത്തി​ലു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളും സൃ​ഷ്ടി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. സൂ​ര്യാ​ഘാ​തം നി​ർ​ജ​ലീ​ക​ര​ണം, ത്വ​ക് രോ​ഗ​ങ്ങ​ൾ, നേ​ത്ര രോ​ഗ​ങ്ങ​ൾ, മൂ​ത്ര​ത്തി​ൽ പ​ഴു​പ്പ് തു​ട​ങ്ങി​യ​വ സൃ​ഷ്ടി​ക്കും. മ​നു​ഷ്യ​രെ​പ്പോ​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ക​ടു​ത്ത വേ​ന​ൽ പ​രീ​ക്ഷ​ണം ത​ന്നെ​യാ​ണ്.

വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.പ​റ​മ്പു​ക​ളും ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളും വ​ര​ണ്ടു​ണ​ങ്ങി കി​ട​ക്കു​ന്ന​തി​നാ​ൽ തീ​പി​ടി​ത്ത സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. നേ​രി​യ തീ​പ്പൊ​രി​പോ​ലും വ​ലി​യ തീ​പി​ടി​ത്ത സാ​ധ്യ​ത സൃ​ഷ്ടി​ക്കും. അ​തേ​സ​മ​യം, ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പെ​ന്ന വ്യാ​ജേ​ന ജ​ന​ങ്ങ​ളെ ഭീ​തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ര​ങ്ങേ​റു​ന്നു​ണ്ട്.

ചൂ​ട് 50 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ പോ​കു​മെ​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ളും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ അ​ധി​കം ഇ​ന്ധ​നം നി​റ​ച്ചാ​ൽ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്ന നി​ല​ക്കു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - This heat is harsh and extreme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.