പൊ​ട്ടു​ക​ക്കി​രി പാ​ട​ത്ത് നി​ന്ന് കു​റ്റി​പ്പ​യ​ർ വി​ള​വെ​ടു​ക്കു​ന്ന ശി​വ​ദാ​സ​ൻ

ശിവദാസന്റെ പൊട്ടുകക്കിരി പാടത്തെ വിഷുക്കാഴ്ചയായി പയർ വിപ്ലവം

കൊ​ടു​ങ്ങ​ല്ലൂ​ർ: പൊ​ട്ടു​ക​ക്കി​രി പാ​ട​ത്ത് നി​ന്ന് കു​റ്റി​പ്പ​യ​ർ വി​ള​വെ​ടു​ത്ത് കൊ​ടു​ങ്ങ​ല്ലൂ​ർ ത​ണ്ടാം​കു​ളം പി.​വി. ശി​വ​ദാ​സ​ന്റെ ക​ർ​ഷ​ക മാ​ഹാ​ത്മ്യം തു​ട​രു​ന്നു. വി​ള​വെ​ടു​പ്പി​ന്റെ ആ​ഹ്ലാ​ദം ഒ​ഴി​യാ​ത്ത ശി​വ​ദാ​സ​ന്റെ കൃ​ഷി​യി​ട​ത്തി​ലെ ഇ​ത്ത​വ​ണ​ത്തെ വി​ഷു​ക്കാ​ഴ്‌​ച സ​മൃ​ദ്ധ​മാ​യ കു​റ്റി​പ്പ​യ​റാ​യി​രു​ന്നു.

കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ ത​ന​ത് വി​ള​യാ​യ പൊ​ട്ടു​ക​ക്കി​രി പൊ​ട്ടി​ച്ചു തീ​രും മു​മ്പാ​ണ് ന​ല്ല​യി​നം കു​റ്റി​പ്പ​യ​ർ മി​ക​ച്ച വി​ള​വെ​ടു​ത്ത​ത്. കാ​ർ​ഷി​ക സാ​ങ്കേ​തി​ക ഭാ​ഷ​യി​ൽ ‘റി​ലേ ക്രോ​പ്സ്’ ആ​യാ​ണ് പൊ​ട്ടു​ക​ക്കി​രി സ​മൃ​ദ്ധ​മാ​യി വി​ള​വെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ത​ന്നെ അ​തേ പാ​ട​ത്ത് പ​യ​ർ വി​ത്തി​ട്ട​ത്. ഇ​തോ​ടെ പൊ​ട്ടു​ക​ക്കി​രി​പ്പാ​ടം പ​യ​ർ പാ​ട കാ​ഴ്ച​യി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.

കൂ​ടെ ടി​ഷ്യൂ ക​ൾ​ച​ർ വാ​ഴ​യു​മു​ണ്ട്. അ​ടു​ത്ത ഊ​ഴം പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ്. മ​റ്റു ബി​സി​ന​സു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും മ​ണ്ണി​ലി​റ​ങ്ങി പ​ണി​യെ​ടു​ക്കാ​നും കാ​ർ​ഷി​ക​വൃ​ത്തി​യോ​ടും ശി​വ​ദാ​സ​ന് വ​ല്ലാ​ത്ത അ​ഭി​നി​വേ​ശ​മാ​ണ്. അ​തി​ന്റെ പ്ര​തി​ഫ​ല​നം കൃ​ഷി​യി​ട​ത്തി​ലു​മു​ണ്ട്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ഠ​ന​സം​ഘം പൊ​ട്ടു​ക​ക്കി​രി​യെ കു​റി​ച്ച് പ​ഠി​ക്കാ​നെ​ത്തി​യ​ത് ശി​വ​ദാ​സ​ന്റെ പാ​ട​ത്താ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ കൃ​ഷി ഭ​വ​ന്റെ സ​ഹാ​യ​വും ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കാ​റു​ണ്ട്.

Tags:    
News Summary - Sivadasan's Pottukakkiri field: A long bean revolution as a Vishu spectacle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.