വെൽഫെയർ പാർട്ടി പ്രതിഷേധം ജില്ല വൈസ് പ്രസിഡൻറ് കെ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു
മതിലകം: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ജാതിക്കൊലക്കെതിരെ വെൽഫെയർ പാർട്ടി മതിലകം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മെഡിക്കൽ കോളജിലെ അധ്യാപകരെ ജോലിയിൽനിന്ന് പിരിച്ചുവിട്ട് കൊലക്കുറ്റത്തിന് ജയിലിൽ അടക്കണമെന്നും യോഗം അവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് കെ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. റഫി വൈപ്പീസ് അധ്യക്ഷത വഹിച്ചു.
അർഷാദ് മതിലകം, നിഷാദ് മതിൽമൂല എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റിയംഗം റഫീക്ക് കാതിക്കോട് സ്വാഗതവും മുഹമ്മദ് സയിദ് നന്ദിയും പറഞ്ഞു.
മാള: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിധിൻരാജ് എന്ന ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നീ അധ്യാപകരെ സർവിസിൽ നിന്ന് പിരിച്ചുവിട്ട് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാള സാമൂഹിക ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. നിധിൻ രാജിന്റെ ഘാതകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നാവശ്യപ്പെട്ട് മാളയിൽ നടന്ന പ്രതിഷേധ യോഗം സി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി മാള മണ്ഡലം കമ്മിറ്റി അംഗം അൻഷാദ്ഷാ, എം.എം. ബിജു, വി.എൽ. രതീഷ്, ശുഭാമണി, കാർവർണൻ വി.കെ, ഭാസ്കരൻ കണ്ണികുളങ്ങര, ലത്തീഫ്, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.