ബി.പി.ജെ.എസ് ജില്ല കമ്മിറ്റി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കർ ജന്മദിനാഘോഷ ചടങ്ങ്
കൊടുങ്ങല്ലൂർ: നവോത്ഥാന കേരളത്തിൽ മനുഷ്യരായി ജീവിക്കാനും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും തെരുവിലിറങ്ങേണ്ട ഗതികേടിലാണ് കേരളത്തിലെ പട്ടികവിഭാഗക്കാരെന്നും അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ സമരവുമായി തെരുവിലിറങ്ങുമെന്നും ബി.പി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് പി.കെ. ബാബു മാസ്റ്റർ. ബി.പി.ജെ.എസ് തൃശൂർ ജില്ല കമ്മിറ്റി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് ടി.വി. വിശ്വാമിത്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. അജിത്കുമാർ, കെ.എസ്. അനിൽകുമാർ, മഹിള സമാജം ജില്ല പ്രസിഡന്റ് സാവിത്രി ചന്ദ്രൻ, സെക്രട്ടറി രശ്മി സുമേഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ കാതിക്കോട് സ്വാഗതവും ജാനു സജീവൻ നന്ദിയും പറഞ്ഞു. കെ.സി. വേണു, ശിവരാമൻ അന്തിക്കാട്, എം.എസ്. വേണു, എം.വി. ലാലു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.