ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കർ 135-ാം ജന്മദിനാചാരണം
ഉദ്ഘാടനം അഡ്വ. ജോസഫ് ടാജറ്റ് നിർവഹിക്കുന്നു
തൃശൂർ: വർത്തമാനകാലത്തെ ജാതി കോമരങ്ങളെ ചെറുത്തു തോൽപിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കേരളത്തിൽ ഇനിയൊരു നിതിൻ രാജ് ഉണ്ടാവരുതെന്നും ജാതിയുടെ പേരിൽ നടക്കുന്ന വിവേചനത്തിനെതിരെ ശക്തമായ നിയമനിർമാണം യു.ഡി.എഫ് സർക്കാർ അധികാരം ഏറ്റയുടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കർ 135ാം ജന്മദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ് ടാജറ്റ്. ഭാരതീയ ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സന്തോഷ് ഐത്താടൻ അധ്യക്ഷത വഹിച്ചു. കെ.വി. ദാസൻ, സുനിൽ അന്തിക്കാട്, അഡ്വ. സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ, അപ്പു ആളൂർ, എം.കെ. രാജേഷ് കുമാർ, എ.എസ്. വാസു, വി.കെ. അശോകൻ, സി.കെ. ഭരതൻ, എ.സി. ശ്രീധരൻ, പി.വി. രാജു, രമണി വാസുദേവ്, സുലോചന വാരിയത്ത്, വി.എം. വിജയൻ, പി.ഡി. ലെനിൻ, രമേഷ് പൂങ്കോട്ടിൽ, വി.എം. ദിനേഷ്, ഹരിദാസ് ചേലക്കര, വാസു കുണ്ടുകാട്, ഉണ്ണിക്കുട്ടൻ, സുവിത്ത് നാട്ടിക, അനൂപ് മരത്താക്കര തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.