ആൾക്കൂട്ട ആക്രമണ ആരോപണം അടിസ്ഥാനരഹിതമെന്ന് വാർഡ് അംഗവും കോൺഗ്രസും

പെ​രി​ങ്ങോ​ട്ടു​ക​ര: മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഗൃ​ഹ​നാ​ഥ​നെ ത​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് താ​ന്ന്യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡ് അം​ഗം മി​നി ജോ​സ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചെ​മ്മാ​പ്പി​ള്ളി അ​ജ​യ​ൻ ത​ന്റെ ഭ​ർ​ത്താ​വി​ന്റെ ക​ട കു​ത്തി​ത്തു​റ​ന്ന് നാ​ശം വ​രു​ത്തി​യി​രു​ന്നു. കാ​റു​ക​ൾ ത​ല്ലി​പ്പൊ​ളി​ച്ചി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹം മാ​ന​സി​ക വി​ഭ്രാ​ന്തി പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ വാ​ർ​ഡ് അം​ഗ​മെ​ന്ന നി​ല​യി​ൽ ചി​കി​ത്സ​ക്കാ​യി മാ​ന​സി​ക രോ​ഗാ​ശു​പ​തി​യി​ൽ കൊ​ണ്ടു​പോ​യി സ​ഹാ​യി​ച്ച​ത് താ​നാ​ണ്. ഗ്രാ​മ​സ​ഭ​യി​ൽ വ​രെ ഇ​യാ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു.

ഇ​ദ്ദേ​ഹം ആ​ക്ര​മ​ണം ന​ട​ത്തി​യ​പ്പോ​ൾ ഉ​പ​ദേ​ശി​ച്ച് വീ​ട്ടി​ൽ കൊ​ണ്ടാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. മ​ർ​ദി​ച്ചി​ട്ടി​ല്ല. വീ​ട്ടി​ലെ അ​ല​മാ​ര​യും ജ​ന​ലും ഇ​യാ​ൾ ത​ന്നെ​യാ​ണ് അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ത​നി​ക്ക് നേ​രെ തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ചി​ല​ർ ന​ട​ത്തി​വ​രു​ന്ന​തെ​ന്നും മി​നി ജോ​സ് പ​റ​ഞ്ഞു.

മി​നി ജോ​സ് വി​ജ​യി​ച്ച​തോ​ടെ രാ​ഷ്ട്രീ​യ​പ​ര​മാ​യി നി​ര​ന്ത​ര​മാ​യി വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് താ​ന്ന്യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ആ​ന്റോ തൊ​റ​യ​ൻ, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. അ​യ്യൂ​ബ് എ​ന്നി​വ​രും പ​റ​ഞ്ഞു. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളെ സ​ഹാ​യി​ക്കു​ക മാ​ത്ര​മാ​ണ് വാ​ർ​ഡ് അം​ഗ​വും കോ​ൺ​ഗ്ര​സും ചെ​യ്ത​ത്.

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പ​താ​ക മാ​ത്രം ഇ​യാ​ൾ ന​ശി​പ്പി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. അ​ജ​യ​ന് നേ​രെ ഒ​രാ​ക്ര​മ​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​ഹോ​ദ​ര​ന്റെ മ​ക​ൾ റീ​ജ ച​ന്ദ്ര​നും പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്റ് അ​നി​ൽ ച​ക്കാ​ണ്ടി​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mob attack allegations baseless, say Ward Member and Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.