തൃശൂർ: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടപ്പാക്കിയ നാല് വർഷ ബിരുദ പ്രോഗ്രാമിലെ ഇന്റേൺഷിപ് സംവിധാനവുമായി ബന്ധപ്പെട്ട പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കെ.പി.സി.ടി.എ സെനറ്റ് അംഗങ്ങളുടെ കത്ത്. നിലവിലെ ചട്ടപ്രകാരം ബി.ബി.എ, ബി.സി.എ വിദ്യാർഥികൾ 120 മണിക്കൂറും (നാല് ക്രെഡിറ്റ്), മറ്റ് ബിരുദ വിദ്യാർഥികൾ 60 മണിക്കൂറും (രണ്ട് ക്രെഡിറ്റ്) ഇന്റേൺഷിപ് നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്.
അഞ്ചാം സെമസ്റ്ററിന് മുമ്പായി ഏപ്രിൽ-മേയ് മാസങ്ങളിലെ അവധിക്കാലത്താണ് ഇത് പൂർത്തീകരിക്കേണ്ടത്. എഫ്.വൈ.യു.ജി.പിയുടെ ആദ്യ ബാച്ച് ഉടൻ അഞ്ചാം സെമസ്റ്ററിലേക്ക് കടക്കാനിരിക്കെയാണ് പ്രശ്നപരിഹാരമില്ലാതെ നീളുന്നത്.
അതേസമയം, വിദ്യാർഥികൾക്ക് യഥാർഥ പ=രിശീലനം നൽകാതെ വ്യാജമായി ഇന്റേൺഷിപ് സർട്ടിഫിക്കറ്റുകൾ നൽകുന്ന അനധികൃത ഏജൻസികൾ വ്യാപകമാകുന്നത് പദ്ധതിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്ന് അക്കാദമിക് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കെ.പി.സി.ടി.എ സെനറ്റ് അംഗങ്ങളായ ഡോ. വി.എം. ചാക്കോ, ഡോ. പി. സുൽഫി, ഡോ. മനോജ് മാത്യൂസ്, ഡോ. ആർ. ജയകുമാർ, ഡോ. ഇ. ശ്രീലത, ഡോ. ജി. സുനിൽകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ ടി.ജെ. മാർട്ടിൻ, പി. മധു എന്നിവർ ചേർന്നാണ് വി.സിക്ക് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.