കൂ​ട​ൽ​മാ​ണി​ക്യം ക്ഷേത്രം: നി​സ്സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ത​ന്ത്രി​മാ​ർ ഭ​ക്ത​ജ​ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്ന് ദേ​വ​സ്വം

ഇ​രി​ങ്ങാ​ല​ക്കു​ട: ശ്രീ ​കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​തി​ലൂ​ടെ ചി​ല ത​ന്ത്രി​മാ​ർ ഭ​ക്ത​ജ​ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്ന് കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം. ക്ഷേ​ത്ര​ത്തി​ലെ അ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ മു​ട​ക്കം വ​രു​ത്തു​ന്ന​ത് നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണ്. നി​സ്സ​ഹ​ക​ര​ണം വ​ഴി ച​ട​ങ്ങു​ക​ൾ മു​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് തു​ല്യ​മാ​ണെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​കെ. ഗോ​പി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ് വ​ഴി ന​ട​ത്തി​യ ക​ഴ​ക നി​യ​മ​ന​ത്തെ തു​ട​ർ​ന്നാ​ണ് ത​ന്ത്രി​മാ​രു​ടെ നി​സ്സ​ഹ​ക​ര​ണ സ​മ​രം ആ​രം​ഭി​ച്ച​ത്. ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള ഒ​രാ​ളെ ക​ഴ​ക​മാ​യി നി​യ​മി​ച്ച​താ​ണോ പ്ര​ശ്ന​മെ​ങ്കി​ൽ ഇ​ത് തു​റ​ന്ന് പ​റ​യാ​നു​ള്ള ആ​ർ​ജ​വം ത​ന്ത്രി​മാ​ർ കാ​ണി​ക്ക​ണം.

ത​ന്ത്രി​മാ​രു​ടെ പേ​രും പ​റ​ഞ്ഞും ആ​ചാ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നും പ​റ​ഞ്ഞും ചി​ലർദേ​വ​സ്വ​ത്തെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കാ​നും അ​പ​മാ​നി​ക്കാ​നും വ്യാ​ജ പോ​സ്റ്റ​റു​ക​ൾ ഇ​റ​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണ്.

പേ​രു​വെ​ക്കാ​തെ ക്ഷേ​ത്ര പ​രി​സ​ര​ത്ത് പ​തി​ച്ച പോ​സ്‌​റ്റ​റു​ക​ൾ സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​മു​ര​ളി ഹ​രി​തം, രാ​ഘ​വ​ൻ മു​ള​ങ്ങാ​ട​ൻ, അ​ഡ്വ. കെ.​ജി. അ​ജ​യ്കു​മാ​ർ, കെ. ​ബി​ന്ദു, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജി.​എ​സ്. രാ​ധേ​ഷ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Koodalmanikyam Temple: Devaswom alleges Thantris are insulting devotees through non-cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.