മെഡിക്കൽ കോളജ് വളപ്പിൽ പത്ര വിൽപനക്ക് വിലക്ക്​

മെഡിക്കൽ കോളജ് വളപ്പിൽ പത്രവിൽപനക്ക് വിലക്ക്​ മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ പത്രവിൽപനക്ക് ആർ.എം.ഒയുടെ വിലക്ക്​. ആശുപത്രിക്കു​ മുന്നിൽ വാഹന പാർക്കിങ്​ ഏരിയക്കടുത്ത്​ വർഷങ്ങളായി പത്രം വിറ്റിരുന്ന വനിത ഏജന്‍റിനെയാണ്​ പുറത്താക്കിയത്​. ശസ്ത്രക്രിയ കഴിഞ്ഞശേഷം സുഖം പ്രാപിച്ചുവരുന്ന പട്ടികജാതി വിഭാഗക്കാരിയാണ് ഏജന്‍റ്​. ആർ.എം.ഒയുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.