കോ​ട്ട​പ്പു​റം മാ​ർ​ക്ക​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വോ​ട്ട് തേ​ടു​ന്ന യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഒ.​ജെ. ജ​നീഷ്

ചൂട് പിടിച്ച് പ്രചാരണം; അഡ്വ. ഒ.ജെ. ജനീഷിന്റെ മണ്ഡല പര്യടനത്തിന് തുടക്കം

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ഒ.​ജെ. ജ​നീ​ഷി​ന്റെ പ്ര​ചാ​ര​ണ പ​ര്യ​ട​ന​ത്തി​ന് കോ​ട്ട​പ്പു​റം മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തോ​ടെ തു​ട​ക്ക​മാ​യി. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. വി​ൻ​സെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്റ്‌ ഇ. ​സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​പി. തു​രു​ത്തി​ൽ ആ​രം​ഭി​ച്ച പ​ര്യ​ട​നം ടി.​കെ.​എ​സ്. പു​രം, കു​ന്നം​കു​ളം, പ​ട​ന്ന, ബാ​ബു​സാ​യ് ജ​ങ്ഷ​ൻ, ശ്രീ​നാ​രാ​യ​ണ സ​മാ​ജം, അ​ഞ്ച​പ്പാ​ലം, ​ഗൗ​രീ​ശ​ങ്ക​ർ ജ​ങ്ഷ​ൻ, കീ​ത്തോ​ളി, പി.​സി. ജ​ങ്ഷ​ൻ, കോ​ട്ട, അ​ഞ്ച​ങ്ങാ​ടി, എ​ൽ​ത്തു​രു​ത്ത് വ​ഴി​യാ​ണ് ക​ട​ന്നു​പോ​യ​ത്. കോ​ൺ​ഗ്ര​സി​ന്റെ മ​ണ്ഡ​ലം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ര്യ​ട​നം പോ​യ വ​ഴി​യി​ലെ​ല്ലാം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രു​മു​ൾ​പ്പെ​ടെ ഒ.​ജെ. ജ​നീ​ഷി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി.കോ​ട്ട​പ്പു​റം മാ​ർ​ക്ക​റ്റി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി വ്യാ​പാ​രി​ക​ളു​മാ​യി സം​സാ​രി​ച്ചു. പ്ര​ദേ​ശ​ത്ത് വി​പ​ണ​ന​ത്തി​ന്റെ​യും ടൂ​റി​സ​ത്തി​ന്റെ​യും മു​ഖ്യ​കേ​ന്ദ്ര​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഏ​റെ​യു​ണ്ടെ​ന്നും അ​തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി.ഉ​ച്ച​ക്ക് ശേ​ഷം ന​ട​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം പ​ര്യ​ട​നം ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷാ​ഫി പ​റ​മ്പി​ൽ റോ​ഡ് ഷോ

​കൊ​ടു​ങ്ങ​ല്ലൂ​ർ: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ഒ.​ജെ. ജ​നീ​ഷി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റും എം.​പി​യു​മാ​യ ഷാ​ഫി പ​റ​മ്പി​ൽ ന​യി​ക്കു​ന്ന റോ​ഡ് ഷോ ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് നാ​ലി​ന് കൊ​ടു​ങ്ങ​ല്ലൂ​ർ കാ​വി​ൽ ട്ര​സ്റ്റ് ക​ട​വ് ബി​ൽ​ഡി​ങ് പ​രി​സ​ര​ത്തു​നി​ന്നാ​രം​ഭി​ക്കു​ന്ന ഷോ ​നാ​ര​യ​ണ മം​ഗ​ലം, ക​രൂ​പ്പ​ട​ന്ന പ​ള്ളി​ന​ട, കോ​ണ​ത്തു​കു​ന്ന്, മ​ങ്കി​ടി ജ​ങ്ഷ​ൻ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ മാ​ള പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും.

Tags:    
News Summary - Adv. O.J. Janeesh's constituency tour begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.