തീരദേശത്ത് പൊലീസ് ജാഗ്രത

കൊടുങ്ങല്ലൂർ: പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ, മതിലകം മേഖലകളിൽ ഉൾപ്പെടെ നിരീക്ഷണം ഏർപ്പെടുത്തി പൊലീസ്. രാത്രികാല വാഹന പരിശോധനയും നേതാക്കളുടെ വീടുകളും പ്രശ്നസാധ്യത പ്രദേശങ്ങളും കേന്ദ്രീകരിച്ച്​ പട്രോളിങ്ങും ഏർപ്പെടുത്തി. പൊലീസിന് ശക്തമായ ജാഗ്രത നിർദേശം ലഭിച്ചതനുസരിച്ച് നടപടികൾ കൈകൊണ്ടിട്ടുണ്ട്. ആലപ്പുഴ സംഭവങ്ങളുടെ പശ്ചാത്തലത്തിലും കൊടുങ്ങല്ലൂർ മേഖലയിൽ നേതാക്കളുടെ വീടുകളും വഴികളും കേന്ദ്രീകരിച്ച് പൊലീസ് മുൻ കരുതലുകൾ കൈക്കൊണ്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.