ഇരിങ്ങാലക്കുട: പൊതുവിദ്യാലയങ്ങളിലെ പഠനം വിദ്യാര്‍ഥി കേന്ദ്രീകൃതമാകണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കിഫ്ബിയിൽനിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അവർ. നഗരസഭ ചെയര്‍പേഴ്‌സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ലി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അംബിക പള്ളിപ്പുറത്ത്, ജെയ്‌സന്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, പ്രിന്‍സിപ്പൽ എ. കൃഷ്ണനുണ്ണി, പ്രധാനാധ്യാപിക എം. രജിത, പി.ടി.എ പ്രസിഡന്‍റ് റെജി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്‍റ് ബിന്ദു ഹിജീഷ്, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്‍റ് പ്രഫ. ജോസ് തെക്കേത്തല തുടങ്ങിയവര്‍ പങ്കെടുത്തു. ഔഷധസസ്യ ഉല്‍പാദന-വിപണന കേന്ദ്രം തുടങ്ങി മറ്റത്തൂര്‍: ലേബര്‍ സഹകരണ സംഘത്തിന്‍റെ നേതൃത്വത്തില്‍ അവിട്ടപ്പിള്ളിയില്‍ ഔഷധ സസ്യങ്ങള്‍, അലങ്കാര ചെടികള്‍, ഫലവൃക്ഷത്തൈകള്‍, ടിഷ്യു കള്‍ച്ചര്‍ വാഴ തൈകള്‍, ഇന്‍ഡോര്‍ പ്ലാന്റ്സ് എന്നിവയുടെ ഉല്‍പാദന-വിപണന കേന്ദ്രം ആരംഭിച്ചു. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. പ്രശാന്ത് പദ്ധതി വിശദീകരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍. രഞ്ജിത്, ടി.എ. ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം ഷൈനി ബാബു, സംഘം പ്രസിഡന്‍റ് സി.വി. രവി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.