ദേശീയ പണിമുടക്ക്​ വിജയിപ്പിക്കേണ്ടത്​ കടമ -ബെഫി

ALERT തൃശൂർ: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്​കരിക്കുകയും ബാങ്കിങ്​ സേവനം സാധാരണക്കാർക്ക്​ അപ്രാപ്യമാക്കുകയും ചെയ്യുന്ന നടപടികൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ഈ മാസം 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ബാങ്ക്​ എംപ്ലോയീസ്​ ഫെഡറേഷൻ ഓഫ്​ ഇന്ത്യ 14ാം ജില്ല സമ്മേളനം ആഹ്വാനം ചെയ്തു. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ സുമ ഹർഷൻ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ പ്രസിഡന്‍റ്​ സി.ജെ. നന്ദകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ ടി. നരേന്ദ്രൻ, വൈസ് പ്രസിഡന്‍റ്​ പ്രേമലത, ജോയന്‍റ്​ സെക്രട്ടറി ജെറിൻ കെ. ജോൺ, എ.കെ.ബി.ആർ.എഫ്​ സംസ്ഥാന പ്രസിഡന്‍റ്​ എൻ. സുരേഷ്, പി.എച്ച്​. വിനിത, ബി. സ്വർണകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.കെ. രജിത മോൾ റിപ്പോർട്ടും ട്രഷറർ വി.കെ. ജയരാജൻ കണക്കും അവതരിപ്പിച്ചു. സി.എസ്​.ബി ബാങ്ക്​ സമരം ഒത്തുതീർപ്പാക്കുക, പൊതുമേഖല സ്വകാര്യവത്​കരണം അവസാനിപ്പിക്കുക, തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അഗീകരിച്ചു. ഭാരവാഹികൾ: പി.എച്ച്​. വിനി (പ്രസി), കെ.ആർ. സുമ ഹർഷൻ, കെ.കെ. രജിത മോൾ, പി.കെ. വിപിൻ ബാബു, വി.കെ. ജയരാജൻ, എം.ബി. സുനിൽ, കെ.ജി. സുകുമാർ (വൈസ്​ പ്രസി), ബി. സ്വർണകുമാർ (സെക്ര), ബിജി ദിലീപ്, ജിബിൻ ജോസഫ്, പി.പി. ഷിനോജ്, കെ. ശ്രീകുമാർ, കെ.കെ. രഞ്ജിത്ത്, എം.എം. നിധിൻ (ജോ. സെക്ര), ടി.വി. അനിൽകുമാർ (ട്രഷ), രമ്യ രാജ്​ (വനിത കൺ). photo ഭാരവാഹികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.