സഹകരണ ബാങ്കിനെ തകർക്കാൻ ഗൂഢശ്രമമെന്ന്

വാടാനപ്പള്ളി: നൂറുവർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വാടാനപ്പള്ളി സർവിസ് സഹകരണ ബാങ്കിനെതിരെ ചിലർ ആസൂത്രിതമായി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന്​ ബാങ്ക് ഭരണസമിതി ഭാരവാഹികൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ക്ലാസ് നാല്​, അഞ്ച്​ എന്നീ വിഭാഗത്തിൽപ്പെടുന്ന സഹകരണ ബാങ്കുകൾക്ക് സെക്രട്ടറി സ്ഥാനത്തേക്ക് പ്രമോഷന്​ ബിരുദത്തിന്‍റെ ആവശ്യമില്ല. അതിനാൽ, ഇപ്പോഴത്തെ സെ‌ക്രട്ടറിയുടെ 2018 ആഗസ്റ്റ് മുതലുള്ള പ്രമോഷൻ സഹകരണ നിയമപ്രകാരമാണെന്ന്​ ബാങ്ക്​ ഭരണസമിതി അറിയിച്ചു. ബാങ്കിന്‍റെ നിക്ഷേപ സമാഹരണം ഫെബ്രുവരി 21 മുതൽ മാർച്ച് 31 വരെ നടത്തുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.