വിധി പാലിച്ചില്ല; വാറന്‍റ് അയക്കാൻ ഉത്തരവ് തൃശൂർ: വിധിപ്രകാരം സ്വർണാഭരണങ്ങളും നഷ്ടവും നൽകാത്തതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ വാറന്‍റ് അയക്കാൻ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്‍റെ ഉത്തരവ്. തളിക്കുളം പുളിപ്പറമ്പിൽ ഓമന അശോകൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃത്താലയിലുള്ള യു. അബ്ദുല്ലക്കെതിരെ ഉത്തരവായത്. അബ്ദുല്ല നടത്തിയ ജ്വല്ലറിയിലെ സ്വർണാഭരണ പദ്ധതിയിൽ ഓമന സ്വർണം നിക്ഷേപിച്ചിരുന്നു. പദ്ധതി പൂർത്തിയായപ്പോൾ ആഭരണങ്ങൾ നൽകാത്തതിനെതിരെ കമീഷനിൽ ഹർജി ഫയൽ ചെയ്യുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. വിധിപ്രകാരം ഹർജിക്കാരിക്ക് 116.160 ഗ്രാം സ്വർണാഭരണങ്ങളും 5,000 രൂപ നഷ്ടപരിഹാരവും നൽകേണ്ടതായിരുന്നു. അത് പാലിച്ചില്ല. തുടർന്നാണ് വീണ്ടും കമീഷനെ സമീപിച്ചത്. ഹർജി പരിഗണിച്ച പ്രസിഡന്‍റ് സി.ടി. സാബു, മെംബർ എസ്. ശ്രീജ എന്നിവരടങ്ങിയ കമീഷൻ വാറന്‍റ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ഹർജിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.