ചാലക്കുടി: സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മോഷ്ടാവ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവായ തമിഴ്നാട് ശങ്കരൻകോവിൽ തെക്ക് പനവടലിചത്രം പരമശിവം (34) ആണ് ചാലക്കുടി പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച രാത്രി ഏഴിന് ചാലക്കുടി കെ.എസ്.ഇ.ബി സബ് സ്റ്റേഷനടുത്ത് കാതപ്പിള്ളി ദാസൻ എന്നയാളുടെ വീടിന്റെ സമീപം ഇയാളെ കണ്ടെത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ തമിഴ്നാട് സംസ്ഥാനത്ത് ഉദുമൽപേട്ട പൊലീസ് സ്റ്റേഷനിലേതടക്കം 45ലധികം ഭവനഭേദന -മോഷണ കേസിലുൾപ്പെട്ടയാളാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഇയാളെ ഉദുമൽപേട്ട പൊലീസിന് കൈമാറി. TCMChdy - 1 പരമശിവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.