അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽനിന്ന് ലഭിച്ച അസ്ഥി കഷ്ണങ്ങൾ
കാഞ്ഞാണി: അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽനിന്ന് അസ്ഥികളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. അരിമ്പൂർ ന്യൂജനറേഷൻ റോഡിനടുത്ത വീട്ടിൽ വാടകക്ക് താമസിക്കുന്ന ആൾക്കാണ് എല്ലിൻ കഷ്ണങ്ങളും വസ്ത്രവും അടങ്ങിയ ചാക്ക് ലഭിച്ചത്. വീടിന് പുറകിലെ കിണറ്റിൽ വെള്ളം കോരുന്ന സമയത്ത് കയർ കാണുകയും കയർ പൊക്കിയപ്പോൾ പ്ലാസ്റ്റിക് ചാക്കിൽ കല്ല് കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു. ചാക്ക് കയറ്റി പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ ആറ് അസ്ഥി കഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തിയത്. ഇതോടെ ആളുകൾ പരിഭ്രാന്തരാവുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.