വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​യി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശ്രീ​നാ​രാ​യ​ണ​ പു​ര​ത്തെ​ത്തി​യ കെ.​കെ. വ​ത്സ​രാ​ജി​നെ എ​ൽ.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​നു​മോ​ദി​ക്കു​ന്നു

കയ്പമംഗലത്ത് വീണ്ടും ചുവപ്പൻ വിജയഗാഥ

കൊ​ടു​ങ്ങ​ല്ലൂ​ർ: ഇ​ത്ത​വ​ണ​യും ച​രി​ത്രം വ​ഴി​മാ​റി​യി​ല്ല. യു.​ഡി.​എ​ഫ് ത​രം​ഗ​ത്തി​നി​ട​യി​ലും ക​യ്പ​മം​ഗ​ല​ത്ത് ചു​വ​പ്പ​ൻ വി​ജ​യ​ഗാ​ഥ ര​ചി​ച്ച് എ​ൽ.​ഡി.​എ​ഫ്. ചെ​റി​യൊ​രു ക്ഷീ​ണ​ത്തോ​ടെ​യാ​ണെ​ങ്കി​ലും ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം അ​തി​ന്റെ ഇ​ട​ത് രാ​ഷ്ട്രീ​യ മേ​ധാ​വി​ത്വം ഒ​രി​ക്ക​ൽ കൂ​ടി അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. യു.​ഡി.​എ​ഫ് മു​ന്നേ​റ്റ​ത്തെ അ​തി​ജീ​വി​ച്ച് വി​ജ​യം ഉ​റ​പ്പി​ച്ച എ​ൽ.​ഡി.​എ​ഫ് പ​ക്ഷെ ഭൂ​രി​പ​ക്ഷ​ത്തി​ലും വോ​ട്ട് നി​ല​യി​ലും താ​ഴോ​ട്ട് പോ​യി. അ​തേ​സ​മ​യം, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. നാ​സ​റി​ന്റെ സ്ഥാ​നാ​ർ​ഥി​ത്വം സൃ​ഷ്ടി​ച്ച ഓ​ള​ത്തി​ൽ മ​ണ്ഡ​ല​ത്തി​ന്റെ ച​രി​ത്രം തി​രു​ത്താ​മെ​ന്ന യു.​ഡി.​എ​ഫ് പ്ര​തീ​ക്ഷ പൂ​വ​ണി​ഞ്ഞി​ല്ല.

എ​ന്നാ​ൽ, മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വെ​ച്ച ടി.​എം. നാ​സ​റും കൂ​ട്ട​രും വോ​ട്ട് നി​ല​യി​ൽ മു​ന്നേ​റി. യു.​ഡി.​എ​ഫ് ക​ണ​ക്ക് കൂ​ട്ട​ലി​ലെ അ​സ്ഥാ​ന​ത്താ​ക്കി 9944 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. വ​ത്സ​രാ​ജ് മ​ണ്ഡ​ല​ത്തി​ൽ ചു​വ​പ്പ​ൻ വി​ജ​യം ആ​വ​ർ​ത്തി​ച്ച​ത്. ഇ​താ​ക​ട്ടെ അ​വ​രു​ടെ ബൂ​ത്ത്ത​ത​ല വോ​ട്ട് ക​ണ​ക്കി​നോ​ട് ഏ​റ​ക്കു​റെ അ​ടു​ത്ത് നി​ൽ​ക്കു​ന്ന​താ​ണ്.

ആ​കാം​ക്ഷ മു​റ്റി നി​ന്ന വോ​ട്ടെ​ണ്ണ​ലി​ന്റെ ആ​ദ്യ ര​ണ്ട് റൗ​ണ്ടു​ക​ൾ എ​ൽ.​ഡി.​എ​ഫ് മു​ന്നേ​റി​യ​പ്പോ​ൾ യു.​ഡി.​എ​ഫ് സ്വാ​ധീ​ന​മേ​ഖ​ല​യി​ലേ​ക്ക് ര​ണ്ടും മൂ​ന്നും റൗ​ണ്ടു​ക​ളി​ൽ നാ​സ​ർ മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ കു​ത്ത​ക നി​ല​നി​ർ​ത്തു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ക​ട​ന്ന​തോ​ടെ 14-ാം റൗ​ണ്ടു​വ​രെ ക്ര​മാ​നു​ഗ​ത​മാ​യി ലീ​ഡ് ഉ​യ​ർ​ത്തി​യ എ​ൽ.​ഡി.​എ​ഫ് വി​ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ആ​കെ വോ​ട്ടി​ൽ 65,448 വോ​ട്ട​ർ​മാ​ർ വ​ത്സ​രാ​ജി​നെ പി​ന്തു​ണ​ച്ച​പ്പോ​ൾ 55,504 വോ​ട്ട് ടി.​എം. നാ​സ​ർ നേ​ടി. 19,688 വോ​ട്ട് മാ​ത്ര​മാ​ണ് എ​ൻ.​ഡി.​എ​യു​ടെ അ​തു​ല്യ​ഘോ​ഷി​ന് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​ഡി.​എ​യു​ടെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​യ ബി.​ജെ.​പി 28,000ത്തി​ൽ പ​രം വോ​ട്ട് നേ​ടി​യി​രു​ന്നു. സാ​മു​ദാ​യി​ക വോ​ട്ടി​ന്റെ കൂ​ടി പി​ന്തു​ണ​യോ​ടെ ഇ.​ടി. ടൈ​സ​ൺ 22,698 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം നേ​ടി​യ 2021ൽ 73,161 ​ആ​യി​രു​ന്ന എ​ൽ.​ഡി.​എ​ഫി​ന്റെ വോ​ട്ട് നി​ല.

യു.​ഡി.​എ​ഫ് വോ​ട്ട്നേ​ട്ടം 50,463 ൽ 55,504 ​ലേ​ക്ക് ഉ​യ​ർ​ത്താ​നും ടി.​എം. നാ​സ​റി​നാ​യി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​യ്പ​മം​ഗ​ല​ത്തി​ന് സ​മാ​ന​മാ​യ മ​തി​ല​കം ​​േബ്ലാ​ക്ക് പ​രി​ധി​യി​ൽ എ​ൽ.​ഡി.​എ​ഫ് 64,638, യു.​ഡി.​എ​ഫ് 47,659, ബി.​ജെ.​പി 28,356 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ട് നി​ല. മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​നാ​യ​തി​ൽ എ​ൽ.​ഡി.​എ​ഫും ഭ​ര​ണം കി​ട്ടി​യ​തി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും വി​ള​യാ​ഹ്ലാ​ദം ന​ട​ത്തി.

Tags:    
News Summary - Another red success story in Kaipamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.