സത്താറിന്റെ കൃഷിയിടത്തിൽ വിളഞ്ഞത് നൂറുമേനി

പുന്നയൂർ: അവിയൂർ ഏഴാഞ്ചേരി ക്ഷേത്രത്തിന് സമീപത്തെ ഒരേക്കർ കൃഷിയിടത്തിൽ വിളഞ്ഞ പച്ചക്കറികൾ വിളവെടുത്തു. അവിയൂർ മുസ് ലിം വീട്ടിൽ കൊട്ടിലിങ്ങൽ അബ്ദുൽ സത്താർ ഒരുക്കിയ ഹരിത വിപ്ലവത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് കൃഷി ഓഫിസർ ഗംഗാ ദത്തൻ നിർവഹിച്ചു. കുടുംബശ്രീ ആഴ്ചചന്ത കോഓഡിനേറ്റർ ബബിത സംബന്ധിച്ചു. വെള്ളരി, തണ്ണിമത്തൻ, നീളൻ പയർ, ആനകൊമ്പൻ വെണ്ട, പച്ചചീര തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളാണ് തോട്ടത്തിൽ വിളയുന്നത്. ഉദ്ഘാടന ദിവസം മാത്രം 350 കിലോ വെള്ളരിയാണ് വിളവെടുത്തത്.

പച്ചക്കറി കൃഷിക്ക് പുറമെ നെൽകൃഷിയും സത്താർ നടത്തുന്നുണ്ട്. ഈ വർഷം കുട്ടാടൻപാടത്ത് ഏഴ് ഏക്കർ സ്ഥലത്താണ് ഇദ്ദേഹം നെൽകൃഷി ഇറക്കിയത്. പതിനെട്ടാം വയസ്സിൽ പുന്നയൂർ പഞ്ചായത്തിലെ മികച്ച യുവ നെൽകർഷകനുള്ള അവാർഡ് നേടിയിരുന്നു. തുടർന്ന് പുന്നയൂർ പഞ്ചായത്ത് കർഷകസംഘം നൽകുന്ന മികച്ച പച്ചക്കറി കർഷകനുള്ള അംഗീകാരവും ഈ യുവകർഷകനെ തേടിയെത്തിയിട്ടുണ്ട്.

Tags:    
News Summary - Bumper harvest at Sathar's farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.