പു​തു​ശേ​രി​യി​ൽ തീ​പി​ടി​ത്ത​തി​ൽ ന​ശി​ച്ച വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ

പുതുശേരിയിൽ വീട് കത്തിനശിച്ചു

കു​ന്നം​കു​ളം: ചൂ​ണ്ട​ൽ പു​തു​ശേ​രി​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന വീ​ട് ക​ത്തി​ന​ശി​ച്ചു. കു​റു​നെ​ല്ലി​പ​റ​മ്പി​ൽ ആ​ന​ന്ദ​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ന​ന്ദ​ൻ ത​നി​ച്ചാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത് വീ​ട് പൂ​ട്ടി പു​റ​ത്തു​പോ​യി അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യെ അ​റി​യി​ച്ചു.

വീ​ടി​നു​ള​ളി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. പൂ​ജാ മു​റി​യി​ൽ ക​ത്തി​ച്ച വി​ള​ക്കി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്ന​റി​യു​ന്നു. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്‌​ടം ക​ണ​ക്കാ​ക്കു​ന്നു. ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ബെ​ന്നി മാ​ത്യു, ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​എ. അ​നീ​ഷ്, എ. ​അ​ൻ​വ​ർ, പി. ​ലി​ജു, ഗോ​ഡ്സ​ൺ ആ​ൽ​ബ​ർ​ട്ട്, എ.​ആ​ർ. ര​ഞ്ജി​ത്, ശ​ര​ത് എ​സ്. കു​മാ​ർ, എം.​ജി. ആ​ദ​ർ​ശ്, സി. ​ശ​ര​ത്, എം.​ജി. ശ്യാം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

Tags:    
News Summary - House burnt down in Puthussery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.