ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചതായി പരാതി

ആമ്പല്ലൂര്‍: വരന്തരപ്പിള്ളിയില്‍ സ്വകാര്യ ബസ് തടഞ്ഞ്​ ഡ്രൈവറെ മര്‍ദിച്ചതായി വരന്തരപ്പിള്ളി പൊലീസിൽ പരാതി. ഞായറാഴ്ച വൈകീട്ട് ആറിന് പുളിഞ്ചോട് കോട്ടില്‍വീട്ടില്‍ ഗിരീഷിനാണ് (38) മര്‍ദനമേറ്റത്. ഇയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരന്തരപ്പിള്ളി ഭാഗത്തേക്ക് പോകുന്ന അല്‍അമീന്‍ ബസ് ജനത സ്കൂള്‍ സ്റ്റോപ്പിനുസമീപം തടഞ്ഞാണ് ആക്രമണമുണ്ടായത്. ബസ് സൈഡ് നല്‍കിയില്ലെന്നാരോപിച്ചാണ് കാറിലും ബൈക്കിലുമായെത്തിയവര്‍ ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കേസെടുത്തിട്ടില്ലെന്ന്​ പൊലീസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.