വാടാനപ്പള്ളി: ബീച്ച് ചാപ്പക്കടവിൽ പാചക വാതക സിലിണ്ടറിലെ ചോർന്ന നന്നാക്കുന്നതിനിടെ തീപടർന്ന് ആറുപേർക്ക് പൊള്ളലേറ്റു. വാടാനപ്പള്ളി ബീച്ചിൽ തറയിൽ മഹേഷ് (17), തറയിൽ മനീഷ് (25), തറയിൽ ശ്രീലത (48), തറയിൽ വള്ളിയമ്മ, പള്ളിതൊട്ടുങ്ങൽ റഹ്മത്തലി (47) എന്നിവരടക്കം ആറുപേർക്കാണ് പരിക്കേറ്റത്. ഇതിൽ അഞ്ചുപേരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് ചോർച്ചയുണ്ടായത്. വിവരം അറിയിച്ചതോടെ റഹ്മത്തലി നന്നാക്കാൻ വീട്ടിലെത്തി. ഇതിനിടയിലാണ് ഉരസലിൽ തീ പടർന്നത്. ആളി കത്തിയതോടെ സമീപത്തുനിന്നിരുന്ന ആറുപേർക്കും പൊള്ളലേൽക്കുകയായിരുന്നു. കൈക്കും വയറ്റത്തുമാണ് പൊള്ളലേറ്റത്. റഹ്മത്തലിക്കാണ് കൂടുതൽ പൊള്ളൽ. ഇയാൾ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. വിവരം അറിയിച്ചതോടെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ പാഞ്ഞെത്തിയാണ് പൊള്ളലേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. തീ കെടുത്തിയതിനാൽ പൊട്ടിത്തെറിയും ദുരന്തവും ഒഴിവായി. TCR VTPLY 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.