package കുന്നംകുളം: ഇറങ്ങുംമുമ്പേ ബസ് മുന്നോട്ടെടുത്തതോടെ റോഡിൽ തെറിച്ചുവീണ വിദ്യാർഥിക്ക് പരിക്കേറ്റു. ആർത്താറ്റ് ഹോളി ക്രോസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ആകർഷിനാണ് (14) പരിക്കേറ്റത്. അപകടം വരുത്തിയ തൃശൂർ -കുറ്റിപ്പുറം റൂട്ടിലോടുന്ന ജോണി ഹോളിഡേ ബസ് നിർത്താതെ പോയി. ബുധനാഴ്ച വൈകീട്ട് പാറേമ്പാടം ബസ്സ്റ്റോപ്പിന് സമീപമാണ് സംഭവം. പാറേമ്പാടം കുരിശുപള്ളി സ്റ്റോപ്പിൽ ഇറങ്ങാനുള്ള വിദ്യാർഥിക്കായി ഏറെ മാറിയാണ് ബസ് നിർത്തിയത്. കുട്ടി ഇറങ്ങുംമുമ്പേ ബസ് മുന്നോട്ടെടുത്തു. റോഡിൽ തെറിച്ചുവീണത് കണ്ട് സമീപത്തുള്ളവർ ബഹളം വെച്ചെങ്കിലും ബസ് നിർത്തിയില്ല. ഓടിയെത്തിയ പൊതുപ്രവർത്തകൻ ബെനറ്റ്, ജോൺസൺ എന്നിവർ ചേർന്ന് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചു. കൊരട്ടിക്കര അത്താണി പറമ്പിൽ നാരായണന്‍റെ മകനാണ് ആകർഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.