മേത്തല: മേത്തല സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ മുന്നണി മുഴുവൻ സ്ഥാനങ്ങളിലും വിജയിച്ചു. ഇ.എം. ജലീൽ, പി.എ. ജോൺസൺ, അഡ്വ. എം. ബിജുകുമാർ, അഡ്വ. മൻസൂർ അലി, രഘു പരാരത്ത്, അഡ്വ. സി.പി. രമേശൻ, രാജേഷ് വളർകോടി, കെ.എം. സലിം, ബേബി വിത്തു, കെ.ബി. മഹേശ്വരി, ലത ഉണ്ണികൃഷ്ണൻ, പി.എൻ. രാജീവൻ, എം.എസ്. വിനയകുമാർ (വിനു) എന്നിവരാണ് എൽ.ഡി.എഫ് പാനലിൽ മത്സരിച്ച് ജയിച്ചത്. യു.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി, ബി.ജെ.പിയുടെ ഭാരതീയ ജനത സഹകരണ മുന്നണി എന്നിവയും മത്സര രംഗത്തുണ്ടായിരുന്നു. ദീർഘകാലം കോൺഗ്രസ് ഭരിച്ചിരുന്ന മേത്തല സർവിസ് സഹകരണ ബാങ്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയത്തിലൂടെയാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. അന്ന് 13 അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ത്രികോണ മത്സരത്തിൽ എൽ.ഡി.എഫിന് ഒമ്പതുപേരെയും കോൺഗ്രസിന് നാല് അംഗങ്ങളെയും വിജയിപ്പിക്കാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.