മുളങ്കുന്നത്തുകാവ്: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിർമാണ പുരയിലുണ്ടായ സ്ഫോടനത്തിൽ മേഖലയിൽ 321 വീടുകൾക്ക് നാശമുണ്ടായതായി പരിശോധന റിപ്പോർട്ട്. മൂന്ന് കോടി രൂപയുടേതാണ് നഷ്‌ടം. റവന്യൂവകുപ്പും നഗരസഭ മരാമത്ത് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധന പൂർത്തിയായി. സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ധനസഹായം വിതരണം ചെയ്യും. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വീതമുള്ള ധനസഹായം വിതരണം ചെയ്തു. മുണ്ടത്തിക്കോട് കോട്ടയിൽ അനിത, ബാബു, ചിറ്റണ്ട ചീരാത്ത് അഖിൽ, പന്തലങ്ങാട് വിഷ്‌ണു, വെണ്ണൂർ ചാത്തനാത്ത് ഉദയകുമാർ എന്നിവർക്കാണ് സഹായം ലഭിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ ആശ്വാസധനം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.