മാ​ള പൂ​പ്പ​ത്തി​യി​ൽ റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ ക​ലു​ങ്കി​ന് സു​ര​ക്ഷ​ഭി​ത്തി സ്ഥാ​പി​ച്ച​പ്പോ​ൾ

അപകട ഭീഷണിയിലായ കലുങ്ക് സുരക്ഷിതമാക്കി പൊതുമരാമത്ത് വകുപ്പ്

മാള: പൂപ്പത്തി- കണ്ണൻചിറ പൊതുമരാമത്ത് റോഡിൽ അപകട ഭീഷണിയിലായ കലുങ്ക് സുരക്ഷിതമാക്കി പൊതുമരാമത്ത് വകുപ്പ്. ഇരുവശങ്ങളിലും റിഫ്‌ളക്ടറുകൾ സ്ഥാപിച്ചു. തുറന്നുകിടന്ന ഭാഗങ്ങളിൽ ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് പ്രതിരോധ വേലിയും സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കി.

ഇതോടെ ഏറെക്കാലമായി നിലനിന്നിരുന്ന അപകട ഭീഷണിക്ക് പരിഹാരമായി. തോടിന് കുറുകെ കടന്നുപോകുന്ന കലുങ്കിന് ദിശാ ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. ഇരു വശവും തുറന്ന നിലയിലായിരുന്നു.

പത്ത് അടിവരെ താഴ്ചയുള്ള തോടാണിത്. കലുങ്കിന് ഭിത്തി ഇല്ലാത്തത് ‘മാധ്യമം’വാർത്ത നൽകിയിരുന്നു.

എറണാകുളം ജില്ലയിലേക്കുള്ള പ്രധാന ഗതാഗത മാർഗമാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. സുരക്ഷാ വേലിനിർമിക്കണമെന്നാവശ്യപെട്ട് പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് പരാതി നൽകിയിരുന്നു.

Tags:    
News Summary - Public Works Department repairs dilapidated culvert posing safety threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.