അടൂർ: ജീവാമൃതം 2021 പദ്ധതിയുടെ ഭാഗമായി അടൂര്‍ നിയോജക മണ്ഡലത്തില്‍ ഉൾപ്പെട്ട എല്ലാ പഞ്ചായത്തിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അദാലത് നടക്കും. വാട്ടര്‍ അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്മൻെറ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തുന്ന അദാലത്തില്‍ അതത് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ഈ മാസം 11ന് വൈകീട്ട് മൂന്നിന് പന്തളം നഗരസഭയിലും വൈകീട്ട് 4.30ന് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലും അദാലത് നടത്തും. 16ന് രാവിലെ 10.30ന് കൊടുമണ്‍, 11.30ന് ഏഴംകുളം, ഉച്ചക്ക് 2.30ന് ഏറത്ത്, വൈകീട്ട് നാലിന് കടമ്പനാട് എന്നീ പഞ്ചായത്തുകളില്‍ അദാലത് നടക്കും. 18ന് ഉച്ചക്ക് 2.30ന് പള്ളിക്കല്‍, 3.30ന് പന്തളം-തെക്കേക്കര എന്നിവിടങ്ങളിലും 22ന് ഉച്ചക്ക് 2.30ന് അടൂര്‍ നഗരസഭയിലും അദാലത് നടത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു. എം\B.എസ്സി സൈബര്‍ ഫോറന്‍സിക് കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍ \Bപത്തനംതിട്ട: സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട കേന്ദ്രത്തില്‍ എം.എസ്സി സൈബര്‍ ഫോറന്‍സിക് കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത: 55 ശതമാനം മാര്‍ക്കോടുകൂടി ബി.എസ്സി സൈബര്‍ ഫോറന്‍സിക്/ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.എസ്സി ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി / ബി.എസ്സി ഇലക്‌ട്രോണിക്‌സ് / ബി.സി.എ അല്ലെങ്കില്‍ തുല്യയോഗ്യത. ഫോണ്‍: 9446302066, 04682-224785.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.