പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നുപേർകൂടി മരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന പള്ളിക്കല്‍ സ്വദേശി (69), ഏനാത്ത് സ്വദേശി (70), തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കാവുംഭാഗം സ്വദേശിനി (51) എന്നിവരാണ് മരിച്ചത്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ 57പേര്‍ മരിച്ചു. \B196 പേര്‍ രോഗമുക്തരായി\B. ഇതിനിടെ \B25പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. \Bഒരാള്‍ വിദേശരാജ്യത്തുനിന്ന് വന്നതും 24പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഒമ്പതുപേരുണ്ട്. 2067 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. രോഗബാധിതരുടെ വിവരം: തിരുവല്ല-6, ചെറുകോല്‍-1, ഏറത്ത് -3, എഴുമറ്റൂര്‍-1, ഏഴംകുളം-1, കടമ്പനാട്-1, കടപ്ര-1, കല്ലൂപ്പാറ-1, കോട്ടാങ്ങല്‍-1, കുളനട-1, കുറ്റൂര്‍-1, മല്ലപ്പള്ളി-1, പള്ളിക്കല്‍-1, പ്രമാടം-1, റാന്നി-1, റാന്നി-പഴവങ്ങാടി-2, മറ്റ് ജില്ലക്കാര്‍-1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.