പഴകുളം മധു പൊതുപ്രവർത്തന മേഖലയിൽ മാതൃക -ഉമ്മൻ ചാണ്ടി

പത്തനംതിട്ട: പഴകുളം മധു പൊതുപ്രവർത്തന മേഖലയിൽ മാതൃക വ്യക്തിത്വത്തിന് ഉടമയാ​െണന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് സഭയുടെ പ്രമുഖ വൈദികനായിരുന്ന റവ. അലക്സ് കരമ്പിൽ കോർ എപ്പിസ്​കോപ്പയുടെ അനുസ്​മരണ സമ്മേളനം ഉദ്​ഘാടനവും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴക​ു​ളം മധുവിന് പ്രഥമ പൊതുപ്രവർത്തന അവാർഡ് സമർപ്പണവും നിർവഹിച്ച്​ സംസാരിക്കുകയിരുന്നു ഉമ്മൻ ചാണ്ടി. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സഭ മാനേജിങ്​ കമ്മിറ്റി അംഗവും സൻെറ്​ സിറിൾസ് കോളജ് മുൻ പ്രിൻസിപ്പലുമായ പ്രഫ. ഡോ. വർഗീസ് പേരയിലി​ൻെറ അധ്യക്ഷതയിൽ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറി യോസ് മെത്രാപ്പോലീത്ത, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കോളജ് വൈസ് പ്രിൻസിപ്പൽ പ്രഫ. മിനി മാത്യു, പള്ളിയറ ശ്രീധരൻ, ഫാ. സജി കോട്ട്, ഫാ. സോളു, എൻ. കണ്ണപ്പൻ, പ്രഫ. ഗായത്രി വിജയലക്ഷ്മി, ബിന്നി സാഹിതി, ജോമോൻ ജോയ്​സ്, ഡോ. ഗിഫ്റ്റി എൽസ വർഗീസ്, സൂസൻ വർഗീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.