പന്തളം: മകരവിളക്കിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവുമായി പോകുന്ന ഘോഷയാത്ര സംഘത്തിന് പ്രതിരോധ ശക്തിയുണ്ടാകാനുള്ള മരുന്ന് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി നൽകി. ആര്യവൈദ്യ ഫാർമസി ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. പത്മജൻ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളക്ക് മരുന്നുകൾ കൈമാറി. വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി. ശശികുമാർ വർമയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ, നഗരസഭ കൗൺസിലർ പുഷ്പലത, ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് ജി. പൃഥ്വിപാൽ, സെക്രട്ടറി ശരത്, ആയുർവേദ ഫാർമസി മാനേജർ ഉണ്ണികൃഷ്ണൻ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. രാജീവ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം: PTL Aryavaidya Pharmacy മകരവിളക്കിന് ശബരിമലയിൽ തിരുവാഭരണവുമായി പോകുന്ന ഗുരുസ്വാമിക്ക് പ്രതിരോധ മരുന്ന് നൽകുന്ന ചടങ്ങ് പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.