മാസ്ക് ജീവിതത്തിൻെറ ഭാഗമായിട്ട് ആറുമാസം പന്തളം: മാസ്ക് ജീവിതത്തിൻെറ ഭാഗമായിട്ട് ആറുമാസം പിന്നിടുന്നു. കോവിഡ് മഹാമാരി പടർന്നുപിടിച്ചതോടെയാണ് മാസ്ക് വ്യാപകമായത്. കോവിഡ് കേരളത്തിൽ എത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻെറ പതിവ് വാർത്തസമ്മേളനത്തിലാണ് മാസ്ക് ധരിക്കേണ്ട ആവശ്യകത വിവരിച്ചത്. രോഗം അതിൻെറ മൂർധന്യാവസ്ഥയിൽ എത്തുമ്പോൾ മാസ്ക് ധരിക്കാത്തവർക്കെതിരെ പിഴയീടാക്കി പൊലീസും രംഗത്തുണ്ട്. സിനിമ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടെയുള്ള മാസ്ക് വിപണിയിൽ സജീവമാണ്. കോവിഡ് കാലത്ത് അതിജീവനത്തിനായി ആയുർവേദ കൂട്ടുകൾ അടങ്ങിയ മാസ്കും നിർമിക്കുന്നുണ്ട്. കൈത്തറി മേഖലയിൽ മഞ്ഞൾ, രാമച്ചം, വേപ്പ്, എന്നിവയുടെ കൂട്ടും ചേർത്ത് നിർമിച്ച തുണിയിൽ തീർത്ത മാസ്കും വിപണിയിൽ ലഭ്യമാണ്. തിരുവനന്തപുരത്തും കണ്ണൂരിലും ഈ രീതിൽ ആയുർവേദ മാസ്ക് നിർമിക്കുന്നുണ്ട്. ptl___mask__pndlm സപ്ലൈകോയിൽ ഭക്ഷ്യസാധനങ്ങൾ കിട്ടാത്തത് പ്രതിസന്ധി പന്തളം: സപ്ലൈകോയിൽ ഭക്ഷ്യസാധനങ്ങൾ കിട്ടാത്തത് പ്രതിസന്ധിയാകുന്നു. സൗജന്യ കിറ്റുകൾ തയാറാക്കി തുടങ്ങിയതോടെയാണ് ക്ഷാമം തുടങ്ങിയത്. പന്തളം സപ്ലൈകോയിൽ കഴിഞ്ഞ മൂന്ന് മാസമായി സ്റ്റോക് എത്തിയിട്ടില്ല. നിത്യോപയോഗ സാധനങ്ങൾ മിക്കവയും എത്തിയിട്ടില്ല. പതിനൊന്നോളം ജീവനക്കാരുള്ള പന്തളത്തെ സപ്ലൈക്കോയിൽ സാധനങ്ങൾ ശുന്യമായതോടെ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ചാണ് പലചരക്ക് സാധനങ്ങൾ ഇവിടെ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.