ഉത്തരവാദിത്തം ആരോഗ്യവകുപ്പിന്​ -എസ്.ഡി.പി.ഐ

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതി​ൻെറ ഉത്തരവാദിത്തം ആരോഗ്യവകുപ്പിനെന്ന് എസ്​.ഡി.പി.ഐ. സർക്കാർ അലംഭാവത്തി​ൻെറ ഇരയാണ് പീഡനത്തിന് വിധേയായ പെണ്‍കുട്ടി. സംഭവത്തിൽ ആരോഗ്യവകുപ്പി​ൻെറ ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ല സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. അറസ്​റ്റിലായ കായംകുളം സ്വദേശി നൗഫല്‍ നിരവധി കേസിലെ പ്രതിയാണ്. കോവിഡ് പ്രോട്ടോകോളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോയത്. ക്രിമിനൽ കേസിലെ പ്രതി എങ്ങനെ സർക്കാർ ആംബുലൻസ് ഡ്രൈവറായെന്ന് ആരോഗ്യമന്ത്രി പറയണം. സി.ഐ.ടി.യു നേതാവ് പ്രതിക്കുവേണ്ടി ​പൊലീസ് സ്​റ്റേഷനിൽ എത്തിയെന്ന ആരോപണത്തിൽ സി.പി.എം മറുപടി പറയണം. സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ മറവില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപ്പേര്‍ സര്‍ക്കാര്‍ സര്‍വിസില്‍ കയറിപ്പറ്റിയിട്ടുണ്ടെന്നതി​ൻെറ ഉദാഹരണമാണിത്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയം ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത് നിർബന്ധമാണ്. ആരോഗ്യപ്രവർത്തകർ ഇല്ലാതെ രാത്രി ഒറ്റക്ക്​ പറഞ്ഞുവിട്ടത് ഗുരുതര വീഴ്ചയാണ്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അൻസാരി എനാത്ത്, ജന. സെക്രട്ടറി താജുദ്ദീൻ നിരണം, സെക്രട്ടറി മുഹമ്മദ് അനീഷ്, ട്രഷറർ റിയാഷ് കുമ്മണ്ണൂർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.