പാലക്കാട്: ഒരു മാസത്തിനിടെ ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്. ഞാറക്കോട് സ്വദേശി കുമാരനാണ് വ്യാഴാഴ്ച കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. മേയ് 19ന് എടത്തനാട്ടുകര സ്വദേശി ഉമ്മറിനും മേയ് 31ന് അട്ടപ്പാടി സ്വദേശി മല്ലനും കാട്ടാന ആക്രമണത്തില്‍ ജീവന് പൊലിഞ്ഞിരുന്നു. കുമാരന്റെ വീടിനു സമീപത്തെ കയറാങ്കോട് അലന് എന്ന യുവാവ് രണ്ട് മാസം മുമ്പാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്.
പ്രദേശത്ത് വനാതിർത്തിയിൽ വൈദ്യുത തൂക്കുവേലികളുണ്ടെങ്കിലും കൃത്യമായ പരിചരണമില്ലാത്തതിനാൽ നശിച്ചിരിക്കുയാണ്. പല സ്ഥലത്തും വള്ളികൾ പടർന്നും വേലി തകർന്നു. നാട്ടുകാർ വാർഷിക പരിചരണം ആവശ്യപ്പെട്ടപ്പോഴെല്ലാം വനംവകുപ്പും ഗ്രാമപഞ്ചായത്തും പരസ്പരം പഴിചാരി പ്രവൃത്തിയിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. വനം നിയമങ്ങൾ തിരിച്ചടിയാകുമെന്നതിനാൽ നാട്ടുകാരും വള്ളിപടലാരങ്ങൾ നീക്കം ചെയ്യാൻ മുതിരാരില്ല. അതിനാൽ പ്രദേശത്ത് റെയില്‍ ഫൈന്‍സിങ് ഒരുക്കുമെന്ന് ഉറപ്പ് ലഭിക്കണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. 2017ല്‍ ഉത്തരവായിട്ടും ഉദ്യോഗസ്ഥര്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം, ഞാറക്കോട് പ്രദേശത്തെത്തിയ കാട്ടാനയെ ബുധനാഴ്ച കാട് കയറ്റിയിരുന്നുവെന്ന് പാലക്കാട് ഡി.എഫ്.ഒ ജോസഫ് തോമസ് പറഞ്ഞു. പുലര്‍ച്ചയോടെ ആന തിരികെയെത്തിയാണ് ആക്രമണം നടത്തിയത്. ആനയുടെ സാന്നിധ്യം സംബന്ധിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നുവെന്നും തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട കുമാരന് വനംവകുപ്പിന്റെ മുന്‍ താൽക്കാലിക വാച്ചറായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.