ചെ​ന്നൈ -പാ​ല​ക്കാ​ട് എ​ക്സ്പ്ര​സ് കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നി​ൽ എത്തിയ സ​മ​യ​ത്ത് പ്ലാ​റ്റ്ഫോ​മി​ൽ

ത​മ്പ​ടി​ച്ച തെ​രു​വ് നാ​യ്ക്ക​ൾ

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളിൽ തെ​രു​വു​നാ​യ് വി​ള​യാ​ട്ടം

പു​തു​ന​ഗ​രം: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ താ​വ​ള കേ​ന്ദ്ര​മാ​യി മാ​റു​ന്നു. മു​ത​ല​മ​ട, പു​തു​ന​ഗ​രം, കൊ​ല്ല​ങ്കോ​ട് എ​ന്നീ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ല് ദി​വ ങ്ങ​ളി​ൽ പു​തു​ന​ഗ​ര​ത്തും കൊ​ല്ല​ങ്കോ​ട്ടി​ലു​മാ​യി ട്രെ​യി​ൻ ക​യ​റാ​ൻ വ​ന്ന യാ​ത്ര​ക്കാ​രെ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ബാ​ഗും മ​റ്റും ഉ​പ​യോ​ഗി​ച്ച് നാ​യ​യെ വി​ര​ട്ടി ഓ​ടി​ച്ച​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ രാ​വി​ലെ 8.10ന് ​കൊ​ല്ല​ങ്കോ​ട്ട് ചെ​ന്നൈ എ​ക്സ്പ്ര​സ് വ​രു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് നാ​യ​ശ​ല്യം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. തി​രി​ച്ച​ന്തൂ​ർ ട്രെ​യി​ൻ പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ൽ വ​രു​ന്ന സ​മ​യ​ങ്ങ​ളി​ലും തെ​രു​വ് നാ​യ് ശ​ല്യം ഉ​ണ്ടാ കാ​റു​ണ്ട്. തെ​രു​വു​നാ​യ്ക്ക​ൾ പെ​റ്റു​പെ​രു​വാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​ണ്ടെ​ന്നും ഇ​വ​യെ ഒ​ഴി​വാ​ക്കാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ല എ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ന്ധ്യം​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി. റെ​യി​ൽ​വേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന്ധ്യ​ക​ര​ണം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ റെ​യി​ൽ​വേ ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ സ്ഥാ​പി​ച്ച് അ​തി​ൽ പാ​ർ​പ്പി​ക്ക​ണ​മെ​ന്നും റെ​യി​ൽ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് മു​രു​ക​ൻ ഏ​റാ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Street dogs at railway stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.