ഉപ്പുകുളം വട്ടമലയിൽ കാണപ്പെട്ട പാതാളത്തവള

ജന്തുലോകത്തെ 'മഹാബലി' ഉപ്പുകുളത്തുമെത്തി

അലനല്ലൂർ: ജന്തുലോകത്തെ മഹാബലി എന്ന് വിശേഷണമുള്ള പാതാളത്തവള ഉപ്പുകുളത്തുമെത്തി. പൊൻപാറ വട്ടമലയിലെ അക്കതെക്കേതിൽ മേരിയുടെ വീട്ടുമുറ്റത്ത് നിന്നാണ് കഴിഞ്ഞദിവസം പാതാള തവളയെ കണ്ടത്.

മേരിക്കും വീട്ടുകാർക്കും ജീവിയെ മനസ്സിലാകാതെ വന്നതോടെ അയൽവാസിയും അധ്യാപകനുമായ ജോസ് കുട്ടിയാണ് അതിഥിയെ തിരിച്ചറിഞ്ഞത്. മണ്ണിനടിയിൽ ജീവിക്കുന്ന ഇവ വർഷത്തിലൊരിക്കൽ മാത്രമാണ് പുറത്തുവരുക. മണ്ണിനടിയിലുള്ള ചിതലുകളാണ് മുഖ്യആഹാരം.

മൺസൂൺ കാലത്ത് പ്രത്യുൽപാദനത്തിനായാണ് രണ്ടാഴ്ചയോളം ഇവ പുറത്തേക്ക് വരുന്നത്. 'നാസികബാത്രച്ചസ് സഹ്യാഡ്രെൻസിസ്' എന്ന ശാസ്ത്രനാമമുള്ള പർപ്പിൾ ഫ്രോഗ് പന്നിമൂക്കൻ തവള, കുറവൻ, മാവേലിത്തവള, പാതാൾ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

ജീവിച്ചിരിക്കുന്ന ഫോസിലായാണ് ഇവയെ കണക്കാക്കുന്നത്. സഹ്യപർവതനിരകളിൽ മാത്രം കാണപ്പെടുന്ന ഇവയെ നിരവധി തവണ സൈലൻറ് വാലിയുടെ പല ഭാഗങ്ങളിലായി കാണപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Mahabali frog in Animal World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.