നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന തൂ​ത​പ്പാ​ലം

തൂ​ത​പ്പാ​ലം അ​വ​സാ​ന മി​നു​ക്കു​പ​ണി​യി​ൽ

ചെ​ർ​പ്പു​ള​ശ്ശേ​രി: തൂ​ത-​മു​ണ്ടൂ​ർ സം​സ്ഥാ​ന​പാ​ത നാ​ലു​വ​രി​യാ​യി ന​വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തൂ​ത​യി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്റെ പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. മ​ല​പ്പു​റം-​പാ​ല​ക്കാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ പാ​ലം ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ക്കും.

നി​ല​വി​ലെ പ​ഴ​യ പാ​ല​ത്തി​ന്റെ വീ​തി​ക്കു​റ​വ് മൂ​ലം പ​തി​വാ​യി ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ പു​തി​യ പാ​ലം വ​രു​ന്ന​തോ​ടെ ക​ഴി​യും. നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​റ് തൂ​ണു​ക​ളു​ള്ള പാ​ല​ത്തി​ന് 140 മീ​റ്റ​ർ നീ​ള​വും 10 മീ​റ്റ​ർ വീ​തി​യും ഉ​ണ്ടാ​യി​രി​ക്കും. ന​ട​പ്പാ​ത​യും ഒ​രു​ക്കു​ന്നു​ണ്ട്. 1935ൽ ​ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ർ​മി​ച്ച പ​ഴ​യ പാ​ല​ത്തി​ലൂ​ടെ​യാ​ണ് നി​ല​വി​ൽ വാ​ഹ​ന ഗ​താ​ഗ​തം ന​ട​ക്കു​ന്ന​ത്. ഈ ​പാ​ല​ത്തി​ന്റെ വീ​തി​ക്കു​റ​വാ​ണ് പ​ല​പ്പോ​ഴും ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

പു​തി​യ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​തി​നു​ശേ​ഷം പ​ഴ​യ പാ​ല​ത്തി​ന്റെ ഉ​പ​രി​ത​ലം ടാ​റി​ങ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ഇ​രു​പാ​ല​ങ്ങ​ളും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടെ നാ​ലു​വ​രി പാ​ത​യി​ലൂ​ടെ യാ​ത്ര കൂ​ടു​ത​ൽ സു​ഗ​മ​വും സു​ര​ക്ഷി​ത​വും ആ​കും.

Tags:    
News Summary - The final touches are being done on the Tuttapalam bridge.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.