കോഴിയെ പിടികൂടാനെത്തിയ പുലിയുടെ സി.സി.ടി.വി ദൃശ്യം
പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തിലെ ധോണിയിലും പരിസര പ്രദേശങ്ങളിലും പുലിയിറങ്ങി ആടിനെ കൊല്ലുകയും കോഴിയെ പിടികൂടി കൊന്നുതിന്നുകയും ചെയ്തു. ചൂലിപ്പാടം ചിങ്ക റോഡ് ശാന്തയുടെ കൂട്ടിൽ കെട്ടിയിട്ട ആടിനെ പിടികൂടി കൊണ്ട് പോകുന്നതിനിടയിൽ വീട്ടുകാർ ലൈറ്റിട്ടതോടെ പുലി ആടിനെ ഉപേക്ഷിച്ചു. കഴുത്തിന് മുറിവേറ്റ ആട് അര മണിക്കൂറിനകം ചത്തു.
ധോണി മൂലപ്പാടം ടിജിയുടെ വീടിന് പിറകിൽ കോഴിക്കൂടിൽ കയറാതെ മരക്കൊമ്പിലിരുന്ന കോഴിയെ പുലി ചാടിപ്പിടിച്ച് കൊന്ന് തിന്നു. രണ്ട് സംഭവങ്ങളും വെള്ളിയാഴ്ച പുലർച്ച നാലിനുശേഷമാണ്. കോഴിയെ പിടികൂടുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലം വനപാലകർ പരിശോധിച്ചു. രാത്രികാല പരിശോധന തുടരാൻ ദ്രുതപ്രതികരണ സേന രംഗത്തുണ്ട്. പുലി ഇറങ്ങിയ സംഭവം ജനങ്ങളിൽ ഭീതി പരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.