കനത്ത മഴയിൽ വിളഞ്ഞ നെല്ല് വെള്ളത്തിൽ മുങ്ങിയപ്പോൾ. പെരിങ്ങോട്ടുകുറുശ്ശി മേഖലയിലെ ദൃശ്യം
Posted On
date_range Updated On
date_range കനത്ത മഴ; നെല്ല് വെള്ളത്തിൽ
പെരിങ്ങോട്ടുകുറുശ്ശി: തോരാമഴയിൽ നെല്ലറയിൽ തീരാകണ്ണീരുമായി കർഷകർ. വിളഞ്ഞ നെൽപാടങ്ങൾ വെള്ളത്തിലായി. വ്യാഴാഴ്ച രാവിലെ മുതൽ പെയ്ത കനത്ത മഴയിലാണ് നെൽപാടങ്ങൾ വെള്ളത്തിൽ മുങ്ങിയത്. പെരിങ്ങോട്ടുകുറുശ്ശി കോട്ടായി, മാത്തൂർ മേഖലകളിലെ കൊയ്ത്തിന് പാകമായ നെല്ലാണ് നശിക്കുന്നത്. രണ്ടുദിവസം ഈ നില തുടർന്നാൽ നെല്ല് മുള പൊട്ടി നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
സാധാരണ ചിങ്ങമാസം കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ കിഴക്കൻ മഴയെന്ന പേരിൽ മഴ പെയ്യാറുണ്ടെങ്കിലും പെട്ടെന്ന് നിലക്കാറാണ് പതിവ്. എന്നാൽ, വ്യാഴാഴ്ച തുടങ്ങിയ കനത്തമഴ തോരാതെ നിന്നതാണ് കർഷകരുടെ പ്രതീക്ഷ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.