വറ്റി വരണ്ട വടവന്നൂരിലെ പൊതുകിണർ
പുതുനഗരം: വേനൽ കടുക്കുന്നതോടെ കിണറുകളും വറ്റി തുടങ്ങി. പുതുനഗരം, കൊടുവായൂർ, പെരുവമ്പ്, വടവന്നൂർ, കൊല്ലങ്കോട് തുടങ്ങിയ പഞ്ചായത്തുകളിൽ 15ലധികം പൊതു കിണറുകളാണ് വറ്റിയത്.
ചിലതിൽ വെള്ളമുണ്ടെങ്കിലും മാലിന്യം നിറഞ്ഞതിനാൽ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. മാലിന്യം നിറഞ്ഞ കിണറുകൾ ശുചീകരിക്കാൻ പഞ്ചായത്തിൽ ഫണ്ടുണ്ടെങ്കിലും ഇവ ഉപയോഗപ്പെടുത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ട് വരുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ലക്ഷങ്ങൾ ചിലവഴിച്ച് രണ്ടര പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച പൊതുകിണറുകൾ അക്കാലത്ത് നൂറിലധികം കുടുംബങ്ങൾക്ക് ആശ്രയമായിരുന്നു.
നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കിണറുകളുടെ പരിപാലനം കാര്യക്ഷമമായി നോക്കാത്തതിനാൽ കിണറുകൾ നാശത്തിലേക്ക് നീങ്ങി. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ കാര്യക്ഷമമായ ഇടപെടൽ വേണമെന്നാണ് പൊതുജനാവശ്യം. കിണറുകളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ പഞ്ചായത്തും ആരോഗ്യവകുപ്പും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.