പാലക്കാട്-കണ്ണൂർ സ്പെഷൽ ട്രെയിൻ പാലക്കാട് ജങ്ഷനിലെത്തിയപ്പോൾ ഭാരതാംബയുടെ ചിത്രവുമായി ബി.ജെ.പി പാലക്കാട്
ഈസ്റ്റ് ജില്ല കമ്മിറ്റി സ്വീകരണം നൽകുന്നു
പാലക്കാട്: മലബാർ മേഖലയിലെ യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് പാലക്കാട്ടേക്ക് പുതുതായി അനുവദിച്ച ട്രെയിനിന് ഭാരതാംബയുടെ ചിത്രവുമായി ബി.ജെ.പിയുടെ സ്വീകരണം. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കും തിരിച്ച് കണ്ണൂരിലേക്കുമുള്ള പാലക്കാട്-കണ്ണൂർ സ്പെഷൽ ട്രെയിനിനെയാണ് സ്വീകരിച്ചത്. തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങിയ ട്രെയിൻ ഉച്ചയോടെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബി.ജെ.പി ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ, ജില്ല ജനറൽ സെക്രട്ടറിമാരായ എ.കെ. ഓമനക്കുട്ടൻ, എൻ. ഷണ്മുഖൻ, മേഖല സെക്രട്ടറി വി. നടേശൻ, ജില്ല ഭാരവാഹികളായ മധു, ജി. പ്രഭാകരൻ, ജി. ജയചന്ദ്രൻ, ശ്രീകുമാരൻ, കെ. സുമതി, സുമലത മുരളി, എം. സുനിൽ, മണ്ഡലം പ്രസിഡന്റ് എം. ശശികുമാർ, മലമ്പുഴ മണ്ഡലം പ്രസിഡന്റ് ജി. സുജിത്ത്, ഉണ്ണികൃഷ്ണ വർമ, മിലൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.