ഹേമാംബിക നഗർ (പാലക്കാട്): കൽപ്പാത്തി പുഴയുടെ തീരത്ത് തെങ്ങിൻ തോപ്പിൽ 24 കിലോഗ്രാം വെടിമരുന്നും പടക്ക നിർമാണ സാമഗ്രികളും അനധികൃതമായി സൂക്ഷിച്ച സംഭവത്തിൽ തോട്ടം ഉടമയുൾപ്പെടെ നാൽവർ സംഘം ഹേമാംബിക നഗർ പൊലീസിന്റെ പിടിയിലായി.
തോട്ടം ഉടമ കടുക്കാംകുന്നം ആണ്ടിമഠം സ്വദേശികളായ കണ്ണൻ (57), പ്രവീൺ (35), നാഗരാജ് (42), ബിജു (39) എന്നിവരാണ് പിടിയിലായത്. 24 ഗ്രാം കരിമരുന്ന്, മരുന്ന് പുരട്ടിയ തിരികൾ, നാല് ചാക്ക് ഓലപ്പടക്കം എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥന് ലഭിച്ച രഹസ്യവിവര പ്രകാരം എ.എസ്.പി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
ഹേമാംബിക നഗർ എസ്.ഐ വി.ആർ. റനീഷ്, എസ്.ഐ കെ.ജി. ജയനാരായണൻ, ജി.എസ്.ഐ കെ. ശിവചന്ദ്രൻ, എസ്.സി.പി.ഒമാരായ ഷാജു, ഗ്ലോറിസൺ, എ. നവോജ്, സി.പി.ഒമാരായ സി.എൻ. ബിജു, സി. രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.