പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ രണ്ട് ലോഫ്ലോര്‍ എ.സി ബസുകളിലായി നടന്ന നെഫറ്റിറ്റി നാലാംഘട്ട യാത്രയില്‍ 78 പേര്‍ പങ്കാളികളായി. ഇതുവരെ പാലക്കാട്ടുനിന്ന് മാത്രം 13 യാത്രകളിലായി 507 പേര്‍ ഉല്ലാസയാത്രയില്‍ പങ്കാളികളായതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 30, മേയ് ഒന്ന്, 14 എന്നീ ദിവസങ്ങളിലും യാത്രയൊരുക്കും. നെല്ലിയാമ്പതിയിലേക്ക് എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും യാത്രികരുടെ ആവശ്യമനുസരിച്ച് സർവിസ് നടത്തും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയുള്ള യാത്രക്ക് ഒരാള്‍ക്ക് 600 രൂപയാണ് ഭക്ഷണമടക്കം ചെലവ്. തൃപ്പൂണിത്തുറ ഹില്‍ പാലസ്-സാഗര്‍ റാണി യാത്രയില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്നതിനാല്‍ മേയ് എട്ടിനും 15നും സാഗര്‍ റാണി യാത്രയൊരുക്കിയിട്ടുണ്ട്. ഒരാള്‍ക്ക് 900 രൂപയാണ് നിരക്ക്. ഫോൺ: 8304859018, 8714062425, 9947086128.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.