പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്​ ഡി.ജി.പിയുടെ അദാലത്ത് 29ന്

പാലക്കാട്: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക്​ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നടത്തുന്ന ഓണ്‍ലൈന്‍ അദാലത്തിലേക്ക്​ ഈ മാസം15 വരെ പരാതി നല്‍കാം. 29നാണ് അദാലത്ത്. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തില്‍ ലഭിക്കണം. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ് ലൈന്‍ നമ്പര്‍: 9497900243. സർവിസിലുള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവിസ്​ സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് പ്രത്യേകത. ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം. നെയ്ത്തുകാർക്ക്​ ആദരം പുതുക്കോട്​: 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി കൈത്തറി മേഖലയിൽ സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 75 നെയ്ത്തുകാരിൽ ഉൾപ്പെ​ട്ട ജില്ലയിലെ നെയ്ത്തുകാരെ ആദരിച്ചു. പി. സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ല വ്യവസായകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുരുകേശൻ, എ. നഞ്ചപ്പൻ, ജി. തങ്കവേലു, യു. സുബ്രഹ്മണ്യൻ എന്നീ നെയ്ത്തുകാരെയാണ് ആദരിച്ചത്. പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന അധ്യക്ഷത വഹിച്ചു. ഡാം ഷട്ടറുകൾ ഉയർത്തി പാലക്കാട്​: മഴ വീണ്ടും ശക്തമായ സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകൾ 60 സെ. മീറ്ററിൽനിന്ന് 80 സെ.മീറ്ററായും മലമ്പുഴ ഡാം ഷട്ടറുകൾ 15 സെ.മീറ്ററിൽനിന്ന് 20 സെ.മീറ്ററായും ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.