ഒറ്റപ്പാലം: നഗരസഭയിലെ ഹരിത കർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംഭരിച്ചുവെക്കുന്നതിന് 12 കേന്ദ്രങ്ങളിൽ എം.സി.എഫ് (ഇരുമ്പ് നിർമിത മാലിന്യ സംഭരണ സംവിധാനം) സ്ഥാപിക്കും. താരതമ്യേന കൂടുതൽ മാലിന്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ നഗരസഭ ബസ് സ്റ്റാൻഡ്, നഗരസഭ മാർക്കറ്റ് കോംപ്ലക്സ് , കണ്ണിയംപുറം ആയുർവേദ ആശുപത്രി തുടങ്ങിയ 12 ഇടങ്ങളിൽ സംഭരണ സംവിധാനം ഏർപ്പെടുത്താനാണ് കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ തീരുമാനമായത്. വാഹനങ്ങൾ എത്തിക്കുന്നത് വരെ താൽക്കാലികമായി അതാതിടങ്ങളിൽ മാലിന്യം സൂക്ഷിക്കാനുള്ള സംവിധാനമാണ് എം.സി.എഫ് . ഏഴടിയോളം പൊക്കത്തിൽ നിർമിക്കുന്ന എം.സി.എഫ് ഒന്നിന് 90,000 രൂപയോളം ചെലവ് വരും. സർക്കാർ അംഗീകൃത സ്ഥാപനമായ സിൽക്കിനാണ് നിർമാണ ചുമതല നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.