വിദേശമദ്യവുമായി യുവാവ് പിടിയിൽ

ആ​ല​ത്തൂ​ർ: വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച വി​ദേ​ശ​മ​ദ്യം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. മേ​ലാ​ർ​കോ​ട് കാ​ത്താം​പൊ​റ്റ ചെ​റു​വ​ഞ്ചി​പ​റ​മ്പി​ൽ അ​നീ​ഷ് (32) ആ​ണ് 57 കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 18.4 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ആ​ല​ത്തൂ​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ലാ​യ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ

ടു​പ്പ് സ​മ​യ​മാ​യ​തി​നാ​ൽ എ​ക്സൈ​സ് വി​ഭാ​ഗം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ആ​ല​ത്തൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എം. മു​ഹ​മ്മ​ദ് ‌ഷെ​റീ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്യേ​ക എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ന​ട​ത്തി​യ പ​പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യ​വും പ്ര​തി​യെ​യും പി​ടി​കൂ​ടി​യ​ത് .

ആ​വ​ശ്യ​ക്കാ​ർ​ക്ക് വ്യ​ത്യ​സ്ത ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള വി​ദേ​ശ​മ​ദ്യം ആ​വ​ശ്യാ​നു​സ​ര​ണം എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ആ​ല​ത്തൂ​ർ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​നീ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി പ​ല​രും മ​ദ്യം ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന ഊ​ർ​ജ്ജി​ത​മാ​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ എ.​ഇ.​ഐ ടി.​ആ​ർ. വി​ശ്വ​കു​മാ​ർ, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ. പ​ദ്മ​ദാ​സ്, സി.​ഇ.​ഒ​മാ​രാ​യ ടി.​വി. അ​ഖി​ൽ, കെ. ​ഷി​നോ​ജ്, ടി.​ബി. ഉ​ഷ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. 

Tags:    
News Summary - Youth arrested with foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.