ആലത്തൂർ: അത്തിപ്പൊറ്റ മാങ്ങോട്ട് ഭഗവതി ക്ഷേത്രത്തിലെ വേല ഞായറാഴ്ച ആഘോഷിക്കും. വിഷുക്കണി കഴിഞ്ഞുള്ള രണ്ടാമത്തെ ഞായറാഴ്ചയാണ് വേല. കൂറയിട്ട ശേഷം പിന്നീടുള്ള ദിവസങ്ങളിൽ കരിക്കളി, സന്ധ്യാവേല, പാവക്കൂത്ത്, പാങ്കളി, ചമഞ്ഞുകളി, കുമ്മാട്ടി, കലാപരിപാടികൾ, ആൽത്തറ മേളം എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഞായറാഴ്ച പുലർച്ച ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ തുടങ്ങും. എട്ട് മണി മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഘോഷയാത്ര ക്ഷേത്രാങ്കണത്തിലേക്ക് പുറപ്പെടും. ഉച്ചക്ക് ആൽത്തറ കേളിയും ഈടുവെടിയും ഉച്ചകഴിഞ്ഞ് രണ്ടിന് മൂലസ്ഥാനമായ ഉണ്ണിയിരുത്തി മൊക്കിൽനിന്ന് വേല എഴുന്നള്ളിപ്പും നടക്കും. രാത്രി ഏഴിന് ആന എഴുന്നള്ളിപ്പ് വാദ്യഘോഷത്തോടെ ക്ഷേത്രത്തിലെത്തുന്നതോടെ പകൽവേല സമാപന വെടിക്കെട്ട് നടക്കും. രാത്രി നാദസ്വര കച്ചേരി, തുടർന്ന് തായമ്പക, ബന്ധു ദേശമായ വിവുള്ളിയാപുരം ദേശക്കാരുടെ കുതിരയെ വണങ്ങൽ, തുടർന്ന് ചെറുമക്കളുടെ കളികാവു കയറൽ, തിങ്കളാഴ്ച പുലർച്ച പൊൻകുതിര, താലം, വേദിക, ആന എന്നിവയോടെ എഴുന്നള്ളിപ്പ്, ദേശ മന്ദിൽനിന്ന് താലം എടുത്തുപിടിയോടെ പ്രദക്ഷിണം എന്നിവ നടക്കുന്നതോടെ വേല സമാപിക്കും. അത്തിപ്പൊറ്റ മാങ്ങോട്ട് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടത്തിയ പഞ്ചാരിമേളം PEW ALTR Athi Potta vela
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.