കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് കാരിയർ നശിപ്പിച്ചു

കുടിവെള്ള പദ്ധതി ഫ്യൂസ് കാരിയർ നശിപ്പിച്ചു; ആറ് വാർഡുകളിലെ ജലവിതരണം മുടങ്ങി പത്തിരിപ്പാല: ലക്കിടിപേരൂർ പഞ്ചായത്തിലെ ഞാവളിൻ കടവ്​ പമ്പ്​ ഹൗസിലെ ഫ്യൂസ് കാരിയർ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ഇതോടെ പഞ്ചായത്തിലെ അഞ്ച്​ വാർഡുകളിലേക്കുള്ള ജലവിതരണം മുടങ്ങി. 6, 7, 8, 9, 10 വാർഡുകളിലെ ജലവിതരണമാണ്​ പൂർണമായി മുടങ്ങിയത്​. മൂന്ന് ഫ്യൂസ് കാരിയറാണ് ഊരിയെടുത്ത് നശിപ്പിച്ചത്. മണ്ണൂർ, മങ്കര, ലക്കിടിപേരൂർ എന്നിവിടങ്ങളിലേക്ക്​ വെള്ളം വിതരണം ചെയ്യുന്നത് ഇവിടെനിന്നാണ്. രാവിലെ അഞ്ചിന്​ പമ്പ് ഓപറേറ്റർ മണികണ്ഠൻ എത്തിയപ്പോഴാണ് മോട്ടോർ പുര തുറന്നുകിടക്കുന്നത്​ കണ്ടത്. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, അംഗങ്ങളായ സുജിനി, ലത, സി.പി.എം പേരൂർ ലോക്കൽ സെക്രട്ടറി പി.കെ. പ്രമോദ്, ജലനിധി പ്രസിഡന്റ് കെ. ശ്രീനി, ഒ. സുരേഷ്, പി.വി. ഉണ്ണികൃഷ്ണൻ, പി.എച്ച്. അബൂബക്കർ എന്നിവർ സ്ഥലത്തെത്തി. സാമൂഹിക വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. PEW PTPL 1 ചിത്രം - ഫ്യൂസ് കാരിയർ നശിപ്പിച്ച ഞാവളിൻകടവ് കുടിവെള്ള പദ്ധതി പമ്പ് ​ഹൗസ്​ ലക്കിടിപേരൂർ പഞ്ചായത്ത് ജനപ്രതിനിധികൾ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.