പാലക്കാട്: ഭൗമദിനത്തോടനുബന്ധിച്ച് ജെ.സി.ഐ ഒലവക്കോടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പരിസ്ഥിതി ബോധവത്കരണ ക്ലാസും വൃക്ഷത്തൈ വെച്ചുപിടിപ്പിക്കലും സംഘടിപ്പിച്ചു. തേങ്കുറിശ്ശിയിൽ നടന്ന പരിപാടിയിൽ ജെ.സി.ഐ പ്രസിഡൻറ് ആർ. രജനീഷ് അധ്യക്ഷത വഹിച്ചു. വനമിത്ര അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ എം. ശ്യാംകുമാർ പരിസ്ഥിതി ബോധവത്കരണവും വൃക്ഷത്തൈ വെച്ചുപിടിപ്പിക്കലും നടത്തി. എ. മുകിൽവർണൻ, എം. ജയകുമാർ, ബി. വിപിൻ, പ്രിയ ഗിരീഷ്, എം. ഗിരീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.