കൊല്ലങ്കോട്: വിഷുവിനു മുമ്പ് വേനൽമഴയെത്തിയതോടെ പതിവു തെറ്റാതെ കൃഷിപ്പണികൾക്ക് തുടക്കം കുറിച്ച് തെന്മലയോരത്തെ പച്ചക്കറി കർഷകർ. പാവൽ, പടവലം കൃഷിക്കുള്ള മണ്ണൊരുക്കൽ പണികൾക്കാണ് വിഷു ദിനത്തിൽ കർഷകർ തുടക്കം കുറിച്ചത്. വിഷു ദിവസമാരംഭിക്കുന്ന കൃഷി പണികൾക്ക് മഹത്വമുണ്ടാക്കുമെന്നത് തലമുറകൾ കൈമാറി വരുന്ന വിശ്വാസവും ശീലവുമാണെന്ന് കർഷകനായ ചന്ദ്രൻ പറഞ്ഞു. വിഷുവിന് മുമ്പുണ്ടായ മഴ പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. വിഷുചാലിടൽ ചടങ്ങും കർഷകർ നടത്തി. നെൽപ്പാടശേഖരങ്ങളിൽ കൊന്നപൂവെച്ച് തൊഴുത്, പന്തം കൊളുത്തിയ ശേഷം സ്വർണത്തിലൂടെ വെള്ളം പാടത്തേക്ക് ഒഴുക്കിയ ശേഷമാണ് വിത്തെറിയുന്നത്. സ്വർണാഭരണത്തിലൂടെ പാടത്തേക്ക് വെള്ളം ഒഴുക്കിയാൽ പൊന്നുവിളയുമെന്നാണ് വിശ്വാസം. കന്നും കപ്പയും ഉപയോഗിച്ചാണ് കർഷകർ വിഷുവിന് വിടുചാൽ കീറി വിത്തെറിഞ്ഞത്. വേനൽമഴ ലഭിച്ചതിനു ശേഷം ഉണ്ടായ നനവ് കർഷകർക്ക് കൂടുതൽ ഗുണകരമായി. pew-klgd വിഷുദിവസം തെന്മലയോരത്ത് പച്ചക്കറികർഷകർ നിലമൊരുക്കൽ നടത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.